KERALA
ചായകുടിച്ചിരുന്നവരുടെ ഇടയിലേക്ക് വാൻ പാഞ്ഞുകയറി യുവാവ് മരിച്ചു; ദുരന്തം വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ

തിരൂര്‍ (മലപ്പുറം): ഹോട്ടലിനു മുന്നില്‍ ചായ കുടിച്ചിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. ചെര്‍പ്പുളശ്ശേരി അടയ്ക്കാപുത്തൂര്‍ ജങ്ഷനുസമീപമാണ് സംഭവം. മലപ്പുറം തിരൂര്‍ ചമ്രവട്ടം വാകയില്‍ വീട്ടില്‍ വി. തഹ്സീല്‍ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. കൊടൈക്കനാലില്‍ വിനോദ സഞ്ചാരത്തിനായി പോയി തിരിച്ചു വരുന്നവഴി കടയില്‍ കയറി ചായ കുടിക്കവേ ആയിരുന്നു അപകടം. കോഴിയുമായി വന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.
Source link