രാജ്യത്ത് കൂടുതല്‍ PSC നിയമനങ്ങള്‍ കേരളത്തില്‍; നേട്ടങ്ങള്‍ പറഞ്ഞ് സര്‍ക്കാരിന്റെ ലഘുലേഖ

തിരുവനന്തപുരം: ഒമ്പത് വര്‍ഷത്തെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന്റെ ലഘുലേഖ. രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എസ്.സി നിയമനം നടക്കുന്നത് കേരളത്തിലാണെന്നും ലഘുലേഖയില്‍ പറയുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ലഘുലേഖ പുറത്തിറക്കിയത്. രണ്ടുപേജുള്ള ലഘുലേഖയ്ക്ക് പുറമെ 108 പേജുള്ള വിശദമായ വിവരണങ്ങളുമായൊരു ബുക്ക്ലെറ്റും തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളില്‍ 66 ശതമാനവും കേരളത്തിലാണ് നടക്കുന്നതെന്ന് ലഘുലേഖയില്‍ അവകാശപ്പെടുന്നു. ഇതുവരെ ഒരുലക്ഷത്തിലേറെ നിയമന ശുപാര്‍ശകള്‍ നല്കി. പതിനായിരത്തിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. നോര്‍ക്ക, എല്ലാവര്ക്കും ഭൂമി, ഇ- സേവനങ്ങള്‍, അതിദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങളെല്ലാമാണ് ലഘുലേഖയില്‍ അക്കമിട്ട് നിരത്തുന്നത്. കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പി.ആര്.ഡി. ഇത് പുറത്തിറക്കിയത്.
Source link