KERALA
മാലാ പാർവതി അവസരവാദി, നാണക്കേട് തോന്നുന്നു; അതിരൂക്ഷ വിമർശനവുമായി രഞ്ജിനി

കൊച്ചി: മാലാ പാർവതിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി. ലൈംഗികാതിക്രമങ്ങളെ ലളിതവത്ക്കരിച്ചുകൊണ്ടുള്ള മാലാ പാർവതിയുടെ പരാമർശത്തിനെതിരായാണ് രഞ്ജിനി രംഗത്തെത്തിയത്. മാലാ പാർവതി അവസരവാദിയാണെന്ന് രഞ്ജിനി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.’മാലാ പാര്‍വതി, നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു. പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റും അഭിഭാഷകയുമായ താങ്കള്‍ എന്തിനാണ് ഇത്തരം കുറ്റവാളികളെ പിന്തുണയ്ക്കുന്നത്. നിങ്ങളൊരു അവസരവാദിയാണെന്നാണ് ഇത് കാണിക്കുന്നത്. ദുഃഖം തോന്നുന്നു. എനിക്ക് നിങ്ങളോട് യാതൊരു ബഹുമാനവും തോന്നുന്നില്ല’, രഞ്ജിനിയുടെ വിമര്‍ശനം ഇങ്ങനെയായിരുന്നു.
Source link