KERALA

മട്ടനും പിസയുമില്ല, വൈഭവിന്റെ ആ മുട്ടൻ ഇന്നിങ്സിന്റെ രഹസ്യം വെളിപ്പെടുത്തി കോച്ച്


നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ്. സ്വപ്‌നസമാനമായിരുന്നു വൈഭവ് സൂര്യവംശി എന്ന 14-കാരന്റെ ഐപിഎല്‍ അരങ്ങേറ്റം. ലഖ്‌നൗ ബൗളര്‍മാരെ തകര്‍ത്തടിച്ച് തുടങ്ങിയ വൈഭവ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. 20 പന്തില്‍ നിന്ന് 34 റണ്‍സെടുത്താണ് രാജസ്ഥാന്റെ ഈ ബേബി മടങ്ങിയത്. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സൂര്യവംശി ശനിയാഴ്ച സ്വന്തമാക്കി. 14 വര്‍ഷവും 23 ദിവസവും മാത്രം പ്രായമുള്ള വൈഭവ് ലഖ്‌നൗവിനെതിരേ ചരിത്രം കുറിച്ചാണ് മടങ്ങിയത്. ഇപ്പോഴിതാ വൈഭവിന്റെ ഭക്ഷണക്രമം സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് പരിശീലകന്‍ മനീഷ്. വൈഭവിന് കൃത്യമായ നിർദേശം നല്‍കിയിട്ടുണ്ടെന്നും ഡയറ്റില്‍ നിന്ന് പിസ ഒഴിവാക്കിയതായും മനീഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഐപിഎല്ലിനോടനുബന്ധിച്ചാണ് ഇത്തരം നിർദേശങ്ങൾ നൽകിയത്.


Source link

Related Articles

Back to top button