KERALA

അതിഥി തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന നിലമ്പൂർ സ്വദേശി അറസ്റ്റിൽ


ഫറോക്ക്: കോഴിക്കോട് ഫറോക്കിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നു പണവും മൊബൈൽ ഫോണുകളും കവർന്നയാൾ പിടിയിൽ. നിലമ്പൂർ സ്വദേശി അബ്ദുൾ റഷീദാണ് പിടിയിലായത്. നിലമ്പൂരിലെ ലോഡ്ജിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഫറോക്കിലെ ചന്തക്കടവിൽനിന്നു 11 മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയുമാണ് മോഷണം പോയത്. അഞ്ചു മൊബൈൽ ഫോണുകൾ പ്രതിയുടെ പക്കൽനിന്നു കണ്ടെടുത്തു.ബാക്കി ഫോണുകൾ വിറ്റതായി ഇയാൾ സമ്മതിച്ചു. ഇവ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി.ഹെൽത്ത് ഇൻസ്‌പെക്ടർ എന്ന വ്യാജേന തലേദിവസം അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത്‌ ഇയാൾ പോയിരുന്നു. പിന്നീടാണ് മോഷണം നടത്തിയത്. പ്രതിയുടെ സി.സി.ടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരരത്തെ തുടർന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.


Source link

Related Articles

Back to top button