KERALA

വിവാഹത്തിൽ ശ്രീരാമന്റെ പാതയല്ല എന്റേത്; ദശരഥനാണ് മാതൃക- കമൽ ഹാസൻ


തഗ് ലൈഫ് എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള തിരക്കുകളിലാണ് നടന്‍ കമല്‍ ഹാസന്‍. ഇതിന്റെ ഭാഗമായി പല പ്രൊമോഷന്‍ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. അത്തരത്തിലൊരു പരിപാടിയില്‍ തന്റെ വിവാഹങ്ങളെ കുറിച്ച് രസകരമായ ചില കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. പ്രൊമോഷന്‍ പരിപാടിക്കിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ നടി തൃഷയോട് വിവാഹത്തെ കുറിച്ച് ചോദിച്ചു. അത് നടന്നാലും നടന്നില്ലെങ്കിലും ‘ഓക്കെ’യാണ് എന്നാണ് തൃഷ പറഞ്ഞത്. ഇതിന് അനുബന്ധമായാണ് കമല്‍ ഹാസന്‍ വിവാഹവുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ജോണ്‍ ബ്രിട്ടാസിന് നല്‍കിയ പഴയൊരു അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹം ഓര്‍ത്തെടുത്തത്.


Source link

Related Articles

Back to top button