KERALA
പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരം, മത്സരത്തിന് മുമ്പായി ഒരു മിനിറ്റ് മൗനം ആചരിച്ചു

ഹൈദരാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഐപിഎല്ലില്‍ ബുധനാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് മുമ്പായി താരങ്ങളും ഒഫിഷ്യലുകളും ഒരു മിനിറ്റ് മൗനം ആചരിച്ചു. താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും കമന്റേറ്റര്‍മാരും മാച്ച് ഒഫിഷ്യലുകളും കറുത്ത ആംബാന്‍ഡ് ധരിച്ചാണ് മത്സരത്തിന്റെ ഭാഗമാകുന്നത്. മത്സരത്തില്‍ ആഘോഷപ്രകടനങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടുണ്ടാകില്ലെന്ന് നേരത്തേ ബിസിസിഐ അറിയിച്ചിരുന്നു. ചിയര്‍ലീഡറുകളും ഉണ്ടാകില്ല.
Source link