KERALA
‘പരാതികളില്ലാതെ അനിത കെട്ടിപ്പടുത്തതാണ് എന്റെ കുടുംബം’-വൈകാരികമായ കുറിപ്പുമായി രമേശ് ചെന്നിത്തല

39-ാം വിവാഹ വാര്‍ഷികത്തില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ പെണ്‍കുട്ടികളും കൊതിക്കുന്ന പോലൊരു സാധാരണ ജീവിതമായിരിക്കില്ല ലഭിക്കുക എന്നത് ഭാര്യ അനിതയ്ക്ക് അറിയാമായിരുന്നെങ്കിലും ഒരുമിച്ച് ചെലവഴിക്കാന്‍ പോകുന്ന സമയംപോലും കുറവായിരിക്കുമെന്ന് ഒരുപക്ഷേ അന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല ഫെയ്്‌സ്ബുക്കില്‍ കുറിച്ചു. പരാതികളില്ലാതെ അനിത കെട്ടിപ്പടുത്തതാണ് തന്റെ കുടുംബമെന്നും അവരാണ് മക്കളെ വളര്‍ത്തിയെടുത്തതെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു. ഇതിനൊപ്പം വിവാഹചിത്രങ്ങളും രമേശ് ചെന്നിത്തല പങ്കുവെച്ചിട്ടുണ്ട്.
Source link