'ഭൂരിഭാഗം ഐപിഎൽ ടീമുകളും വാതുവെയ്പ്പുകാര്ക്കൊപ്പമാണ്'; ഗുരുതര ആരോപണവുമായി മുൻ പാക് താരം

ജയ്പുര്‍: ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന് റോയല്‍സിനെതിരേ കഴിഞ്ഞ ദിവസമാണ് ഒത്തുകളി ആരോപിച്ച് രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന്റെ (ആര്‍സിഎ) അഡ്-ഹോക്ക് കമ്മിറ്റി കണ്‍വീനറും ബിജെപി എംഎല്‍എയുമായ ജയ്ദീപ് ബിഹാനി രംഗത്തെത്തിയത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോടേറ്റ രണ്ടു റണ്‍സ് തോല്‍വിയുമായി ബന്ധപ്പെട്ടായിരുന്നു ഒത്തുകളി ആരോപണം. ഇപ്പോഴിതാ സമാനമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരം തൻവീർ അഹമ്മദ്. ഐപിഎല്ലിൽ ഭൂരിഭാഗം ടീമുകളും വാതുവെയ്പ്പുകാര്ക്കൊപ്പമാണെന്ന് അദ്ദേഹം പറയുന്നു.’ലോകത്തിലെ വലിയ ലീഗ് ഐപിഎല്ലാണെന്നാണ് ബിസിസിഐ പറയുന്നത്. എന്നാല്‍ വലിയ വാതുവെയ്പ്പ് നടക്കുന്നതും ഇവിടെയാണ്. ഭൂരിഭാഗം ടീമുകളും വാതുവെയ്പ്പുകാര്ക്കൊപ്പമാണ്.’- തന്‍വീര്‍ അഹമ്മദ് എക്സില്‍ കുറിച്ചു. നേരത്തേ ന്യൂസ് 18-ന് നല്കിയ അഭിമുഖത്തിനിടെയാണ് ജയ്ദീപ് ബിഹാനി ഒത്തുകളി ആരോപണം ഉന്നയിച്ചത്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിയമിച്ച അഡ്ഹോക്ക് കമ്മിറ്റിക്ക് നിയന്ത്രണമില്ലാത്തത് എന്തുകൊണ്ടാണെന്നും ബിഹാനി ചോദിച്ചിരുന്നു.
Source link