രാജ്യത്ത് നേത്രാർബുദം വർധിക്കുന്നോ?; ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയണം

അപൂർവമായി മാത്രം കാണപ്പെടുന്ന നേത്രകാൻസർ രാജ്യത്ത് വളരെ കൂടുതലാണെന്ന് റിപ്പോർട്ട്. കണ്ടെത്തുന്ന കേസുകളിൽ 70-80 ശതമാനംവരെ മുതിർന്നവരിലും ബാക്കിയുള്ളവ കുട്ടികളിലുമാണ് കാണപ്പെടുന്നത്. റെറ്റിനോബ്ലാസ്റ്റോമയാണ്(retinoblastoma) സാധാരണയായി കാണപ്പെടുന്ന കണ്ണിലെ അർബുദരോഗങ്ങളിൽ ഒന്ന് എന്നാണ് എൽവി പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ പഠനത്തിൽ വ്യക്തമാക്കുന്നത്. നേരത്തെ കണ്ടെത്താൻ സാധിച്ചാൽ ചികിത്സിച്ച് ഭേദമാക്കാണൻ സാധിക്കുന്ന രോഗമാണ് റെറ്റിനോബ്ലാസ്റ്റോമ. എന്നാൽ, പലരും ഈ രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് ഇപ്പോഴും ബോധവാന്മാരല്ല. പലപ്പോഴും, വളരെ വൈകി മാത്രമേ രോഗനിർണയം നടത്താറുള്ളൂ എന്നതാണ് കണ്ണിലെ കാൻസറുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വെല്ലുവിളി. അത്ര പ്രകടമല്ലാത്ത ലക്ഷണങ്ങളാണ് കണ്ണിലെ കാൻസറിന്റേത്. അതിനാൽ, കൃത്യമായ നേത്ര പരിശോധനകൾ മാത്രമാണ് ഇത്തരം രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനുള്ള പ്രതിവിധി.
Source link