KERALA

‘ഭൂമിയിലെ സ്വർഗത്തിൽ ചോര വീണ ദിവസം, മനുഷ്യത്വത്തിനുനേരെയുള്ള ആക്രമണം’; പഹൽ​ഗാം ആക്രമണത്തിൽ താരങ്ങൾ


പഹൽ​ഗാം: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി മലയാള ചലച്ചിത്ര താരങ്ങളും. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാവുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. ഇത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകമാണെന്ന് മോഹൻലാൽ പ്രതികരിച്ചു. ഹൃദയം തകർന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു. പഹൽ​ഗാമിൽ നടന്നത് മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണമാണെന്ന് ഉണ്ണി മുകുന്ദൻ അഭിപ്രായപ്പെട്ടപ്പോൾ ഇത് നമ്മെ എന്നെന്നേക്കും വേട്ടയാടുമെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഭൂമിയിലെ സ്വർഗത്തിൽ ചോര വീണ ദിവസമെന്നാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള കുറിച്ചത്.പഹൽഗാം ഭീകരാക്രമണം തീർത്തും ഹൃദയ ഭേദകമാണ്. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്. ദുഃഖത്തിലും ഐക്യദാർഢ്യത്തിലും ഒറ്റക്കെട്ടായി നിൽക്കുന്നു. ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല.’’–മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.


Source link

Related Articles

Back to top button