തിരുവനന്തപുരത്ത് സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടിയുടെ ഐപി മൊണിറ്റൈസേഷന്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍ കോണ്‍ക്ലേവ്

സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സി.എസ്.ഐ.ആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്പ്‌ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഐപി മൊണിറ്റൈസേഷനും ടെക്‌നോളജി ട്രാന്‍സ്ഫറും സംബന്ധിച്ച കോണ്‍ക്ലേവ് സംഘടിപ്പിക്കും. മേയ് 14-ന് തിരുവനന്തപുരത്തെ ക്യാമ്പസിലാണ് കോണ്‍ക്ലേവ്. നീതി ആയോഗ് അംഗമായ ഡോ. വി.കെ. സരസ്വത് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.ഗവേഷണ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ബൗദ്ധികസ്വത്ത് (ഐപി) തന്ത്രപരമായി സംരക്ഷിക്കുകയും, അതിന്റെ വാണിജ്യ സാധ്യതകള്‍ വിലയിരുത്തുകയും, ഇവയെ വിപണിയില്‍ എത്താവുന്ന ഉത്പന്നങ്ങളാക്കി മാറ്റുകയുമാണ് കോണ്‍ക്ലേവിന്റെ പ്രധാന ലക്ഷ്യം. ടെക്‌നോളജി ലൈസന്‍സിങ്ങും ഐപി. മൊണിറ്റൈസേഷന്‍ തന്ത്രങ്ങളുമുപയോഗിച്ച് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നു.
Source link