KERALA
ശ്രീനഗർ-ഡൽഹി വിമാനയാത്രാനിരക്ക് കൂടിയത് നാലിരട്ടിയോളം; വർധന പാടില്ലെന്ന് നിർദേശിച്ച് സർക്കാർ

ശ്രീനഗര്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുത്തനെ കൂട്ടി കമ്പനികള്‍. നിരക്കില്‍ വന്‍ വര്‍ധന വന്നതോടെ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെട്ട് നിരക്ക് കുറയ്ക്കാൻ നിര്‍ദേശംനൽകി. ടിക്കറ്റ് നിരക്ക് 65,000 രൂപവരെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. യാത്രാനിരക്ക് സാധാരണ ഗതിയില്‍ത്തന്നെ നിലനിര്‍ത്തണമെന്നാണ് വ്യോമയാന മന്ത്രാലയം നിര്‍ദേശം നൽകിയിരിക്കുന്നത്. ഇതോടെ നിരക്ക് ഏതാണ്ട് 14,000 രൂപയിലേക്ക് താഴ്ന്നു. ശ്രീനഗറില്‍നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ രണ്ട് വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
Source link