KERALA
‘സൗകര്യങ്ങൾ നഷ്ടപ്പെടുന്നതിന്റെ വിമ്മിഷ്ടം’; ബാലന്റെ കുടിയിറക്കൽ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം

പാലക്കാട്: മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലനെതിരെ പരോക്ഷ വിമര്‍ശനവുമായി പാര്‍ട്ടി പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി. ഉണ്ണി. പാര്‍ട്ടി ചുമതലയില്‍നിന്ന് ഒരാൾ ഒഴിവായാല്‍ കുടിയിറക്കമാണെന്നു തോന്നുന്നത് കമ്മ്യൂണിസം രക്തത്തില്‍ ഇപ്പോഴും അലിഞ്ഞു ചേരാത്തവര്‍ക്കാണെന്നാണ് വിമര്‍ശനം.നേരത്തെ പ്രായപരിധി നിബന്ധന കാരണം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവായപ്പോള്‍, ‘ഞാന്‍ കുടിയിറക്കലിന്റെ വക്കിലാണ്’ എന്നു പറഞ്ഞുകൊണ്ട് എ.കെ. ബാലന് രംഗത്തെത്തിയിരുന്നു. എ.കെ.ജി. ഫ്ലാറ്റില്‍നിന്ന് കുടിയിറങ്ങേണ്ടി വരുമെന്ന് പറഞ്ഞുകൊണ്ട് എ.കെ. ബാലന് ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണം നടത്തിയിരുന്നത്. ഈ കുടിയിറക്കം എന്ന വാക്കിനെ മുന്‍നിര്‍ത്തിയാണ് പി. ഉണ്ണിയുടെ രൂക്ഷവിമര്‍ശനം.
Source link