KERALA

ഹെക്ടറിൽനിന്ന് വർഷം 250 ടൺ പച്ചപ്പുല്ല്‌; പുതിയ തീറ്റപുല്ലിനം വികസിപ്പിച്ചെടുത്ത് കാർഷിക സർവകലാശാല


പുതിയ തീറ്റപുല്ലിനം വികസിപ്പിച്ചെടുത്ത് കേരള കാർഷിക സർവകലാശാല. കെഎയു സുവർണ എന്ന് പേര് നൽകിയിരിക്കുന്ന തീറ്റപുല്ലിനം, സർവകലാശാലയിൽ വികസിപ്പിച്ചെടുത്ത നാലാമത്തെ ഗിനി പുല്ലിനമാണ്. ഗിനി പുല്ല് അഥവാ കുതിരപ്പുല്ല് (ശാസ്ത്രീയ നാമം: മെഗാതൈറസ് മാക്‌സിമസ്) ചോയേസീ കുടുംബത്തിൽപ്പെട്ട ദീർഘകാല കാലിത്തീറ്റവിളയാണ്. ഉയർന്ന ഇല-തണ്ട് അനുപാതവും ഉത്‌പാദനക്ഷമതയുമുള്ള ഗിനി പുല്ല് തണലിൽ നന്നായി വളരുമെന്നതിനാൽ, തെങ്ങിൻതോപ്പിൽ ഇടവിളയായി കൃഷിചെയ്യാൻ അനുയോജ്യമായ കാലിത്തീറ്റവിളയാണ്.നേരത്തേ പുറത്തിറക്കിയ ഹരിത, മരതകം, ഹരിതശ്രീ എന്നീ ഇനങ്ങളെക്കാളും ഇരട്ടിയിലേറെ വിളവുതരുന്ന ഇനമാണ് കെഎയു സുവർണ. വർഷം ഒരു ഹെക്ടറിൽനിന്ന് 250-290 ടൺ പച്ചപ്പുല്ല്‌ ലഭിക്കും. ഇതിൽ 13.5 ശതമാനം മാംസ്യവും 22 ശതമാനം നാരും അടങ്ങിയിരിക്കുന്നു. ഓക്‌സലേറ്റിന്റെ അളവ് സുരക്ഷിതമായ തോതിനുള്ളിലേയുള്ളൂ. മറ്റിനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവിൽമാത്രം ഗിബ്ബറിലിക് ആസിഡ് ഉള്ളതിനാൽ സുവർണയിൽ പൂവിടൽ വളരെ കുറവാണ്.


Source link

Related Articles

Back to top button