KERALA

‘ഈ നിരക്ഷരനായ വിഡ്ഢിയോട് ആരാണ് പറയുക’; പാക് മുൻ മന്ത്രിയെ രൂക്ഷമായി വിമർശിച്ച് അദ്നാൻ സമി


പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈനുമായി കൊമ്പുകോർത്ത് ഗായകൻ അദ്‌നാൻ സമി. പാക് പൗരന്മാർക്കൊപ്പം ഇന്ത്യ അദ്നാൻ സമിയെയും തിരിച്ചയക്കുമോ എന്ന് ചൗധരി ഫവാദ് ഹുസൈൻ ചോദിച്ചതിന് പിന്നാലെയാണ് രൂക്ഷമായ വാക്‌പോരുണ്ടായത്. ഫവാദ് ഹുസൈനെ ‘നിരക്ഷരനായ വിഡ്ഢി’ എന്ന് വിളിച്ച സാമി, തനിക്ക് 2016-ൽ തന്നെ ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. പാകിസ്താൻ പൗരന്മാർ ഉടൻ മടങ്ങുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടകാര്യം ഹുസൈൻ പരാമർശിച്ചതിന് തൊട്ടുപിന്നാലെയാണ് വാക്‌പോര് ആരംഭിച്ചത്.രാജ്യം വിടാനുള്ള സമയപരിധിയായ ഏപ്രിൽ 27-ന് ശേഷം പാകിസ്താൻ പൗരന്മാർ ഇന്ത്യയിൽ തങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ വെള്ളിയാഴ്ച അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ വിസയുള്ളവരോട് ഏപ്രിൽ 29-നകം രാജ്യം വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ്. ‘അദ്നാൻ സമിയുടെ കാര്യമോ?’ എന്ന ചോദ്യം മുൻ പാക് മന്ത്രി സാമൂഹിക മാധ്യമത്തിലൂടെ ഉന്നയിച്ചത്. സാമി ഉടൻ തന്നെ മറുപടി ട്വീറ്റ് ചെയ്തു. ‘ഈ നിരക്ഷരനായ വിഡ്ഢിയോട് ആരാണ് ഇതേക്കുറിച്ച് പറയുക!’ അദ്ദേഹം രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചു.


Source link

Related Articles

Back to top button