അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ടു; മദ്യപാനിയായ പിതാവിനെ കോടാലികൊണ്ട് വെട്ടി കൊന്ന് 15-കാരി

ജഷ്പൂര്‍; മദ്യപിച്ച് വഴക്കുണ്ടാക്കുന്ന പിതാവിനെ കൊലപ്പെടുത്തി 15-കാരി. ഇയാള്‍ സ്ഥിരമായി മദ്യപിക്കുകയും വീട്ടിലെത്തി ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഏപ്രില്‍ 21-ന് ഛത്തീസ്ഗഢിലെ ജഷ്പൂരിലാണ് സംഭവം നടന്നത്. പെണ്കുട്ടിയിപ്പോള് പോലീസ് കസ്റ്റഡിയിലാണ്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അമ്പത്തൊമ്പതുകാരനായ ഗൃഹനാഥന് സ്വന്തം വീട്ടിലെ കട്ടിലില്‍ വെട്ടേറ്റ് കിടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. പിതാവ് സ്ഥിരമായി വീട്ടില്‍ മദ്യപിച്ചുവരികയും വഴക്കിടുകയും ചെയ്യുമായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട ദേഷ്യത്തില്‍ കോടാലിയെടുത്ത് പിതാവിനെ വെട്ടിയെന്നാണ് കുട്ടി പറഞ്ഞത്. കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.
Source link