ഇന്ത്യൻ മുന്നേറ്റം ലക്ഷ്യം; തദ്ദേശ നിർമിത എഐ സേവനങ്ങളുമായി ടിസിഎസ്

കൊച്ചി: ഐടി സേവനങ്ങള്‍, കണ്‍സള്‍ട്ടിങ്, ബിസിനസ് സൊല്യൂഷനുകള്‍ എന്നിവയില്‍ ലോകത്തെ മുന്‍നിര കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഇന്ത്യയില്‍ മൂന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കാനായി രൂപകല്‍പ്പന ചെയ്ത ‘ടിസിഎസ് സോവറിന്‍ സെക്യൂര്‍ ക്ലൗഡ്’, ‘ടിസിഎസ് ഡിജിബോള്‍ട്ട്’, ‘ടിസിഎസ് സൈബര്‍ ഡിഫന്‍സ് സ്യൂട്ട്’ എന്നിവയാണ് അവതരിപ്പിച്ചത്. ഇന്ത്യയുടെ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ച് രൂപകല്‍പന ചെയ്ത സേവനങ്ങളാണിത്. ന്യൂഡല്‍ഹിയില്‍ നടന്ന ടിസിഎസിന്റെ ‘ആക്‌സിലറേറ്റിങ് ഇന്ത്യ’ പരിപാടിയിലാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചത്. ടിസിഎസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. കൃതിവാസന്‍, ഗ്രോത്ത് മാര്‍ക്കറ്റ്‌സ് പ്രസിഡന്റ് ഗിരീഷ് രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Source link