KERALA

യുദ്ധവിമാനം, ഭൂഖണ്ഡാന്തര മിസൈൽ, ആണവ അന്തര്‍വാഹിനി; ആയുധക്കരുത്തില്‍ ഇന്ത്യ എറെ മുന്നിൽ


കശ്മീരിലെ പഹല്‍ഗാമില്‍ നിപരാധികളായ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത ഭീകരാക്രമണം നടന്നിട്ട് നാല് ദിവസങ്ങള്‍ പിന്നിടുകയാണ്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്കെതിരായ കടന്നുകയറ്റത്തോട് രൂക്ഷമായ ഭാഷയില്‍ തന്നെയാണ് ഇന്ത്യ പ്രതികരിച്ചത്. ലോകത്ത് എവിടെപ്പോയി ഒളിച്ചാലും കുറ്റവാളികളെ കണ്ടെത്തുമെന്നും വേട്ടയാടി വധിക്കുമെന്നും അവര്‍ക്കും അവരുടെ പിന്തുണക്കാര്‍ക്കും അവരുടെ സങ്കല്‍പ്പത്തിനപ്പുറമുള്ള ശിക്ഷ കൊടുക്കുമെന്നുമാണ് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിന്ധു നദീജലക്കരാര്‍ റദ്ദാക്കിയതും പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ തിരിച്ചുവിളിച്ചതും ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയതും വാഗ-അഠാരി അതിര്‍ത്തികള്‍ അടച്ചതും അടക്കം ഇന്ത്യ തിരിച്ചടികള്‍ ആരംഭിച്ചുകഴിഞ്ഞു. അതേസമയം ഇന്ത്യയുടെ നടപടികളോട് പ്രകോപനപരമായ രീതിയിലാണ് പാകിസ്താന്‍ പ്രതികരിക്കുന്നത്. പഹല്‍ഗാമിലെ ഭീകരര്‍ സ്വാതന്ത്ര്യസമര സേനാനികളാണെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇസ്ഹാഖ് ദാറിന്റെ പ്രസ്താവന എരിതീയില്‍ എണ്ണയൊഴിക്കുന്നതാണ്. സിന്ധുനദീജല കരാര്‍ റദ്ദാക്കുന്നത് യുദ്ധപ്രഖ്യാപനത്തിന് സമാനമാണെന്നും ദാര്‍ പറയുകയുണ്ടായി. അതേസമയം തന്നെ ഇന്ത്യ ഒരു സൈനിക നീക്കത്തിലേക്ക് കടക്കുമോ എന്ന ഭയവും പാകിസ്താനെ നല്ല രീതിയില്‍ പിടികൂടിയിട്ടുണ്ട്. ഏതോ സംഘടനയുടെ പേര് പറഞ്ഞ് ഉത്തരവാദിത്വം പാകിസ്താന്റെ തലയില്‍ കെട്ടിവെച്ച് സൈനിക നീക്കത്തിലേക്ക് കടക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ആണവശക്തികളായ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് വലിയ ദുരന്തമാകുമെന്നും പാകിസ്താന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ നിരന്തരം പറയുന്നുണ്ട്.


Source link

Related Articles

Back to top button