KERALA
എന്‍.എം വിജയന്റെ ആത്മഹത്യ: കെ. സുധാകരന്റെ മൊഴിയെടുത്ത് അന്വേഷണസംഘം

കണ്ണൂര്‍: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മൊഴിയെടുത്തു. ബത്തേരി പോലീസ് സുധാകരന്റെ കണ്ണൂരിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയോടെയാണ് തോട്ടടയിലുള്ള കെ.സുധാകരന്റെ വീട്ടില്‍ അന്വേഷണ സംഘം എത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ എന്‍.എം വിജയന്‍ പറഞ്ഞ കാര്യങ്ങള്‍ കത്ത് മുഖേന കെ.സുധാകരന് നല്‍കിയിരുന്നു. കത്ത് കൈമാറിയിട്ടും സുധാകരന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടായില്ലെന്ന് എന്‍.എം വിജയന്റെ കുടുംബം മുന്‍പ് ആരോപിച്ചിരുന്നു. പിന്നീട് തനിക്ക് കത്തുലഭിച്ച കാര്യം കെ. സുധാകരന്‍ തന്നെ സമ്മതിച്ചു.
Source link