KERALA

ലണ്ടനിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ പ്രകോപനപരമായ ആംഗ്യവുമായി പാക് ഉന്നതോദ്യോഗസ്ഥൻ; സംഘർഷാവസ്ഥ


ലണ്ടന്‍: പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് ലണ്ടനിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്കുനേരെ പാകിസ്താൻ ഉന്നതോദ്യോഗസ്ഥന്‍റെ പ്രകോപനം. ബ്രിട്ടനിലെ പാകിസ്താന്‍ ഹൈക്കമ്മിഷനു മുന്നില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ നടത്തിയ സമാധാനപരമായ പ്രതിഷേധത്തിനുനേരെയാണ് പാക് ഡിഫൻസ് അറ്റാഷെ പ്രകോപനപരമായ ആംഗ്യം കാണിച്ചത്. സമരക്കാരെ നോക്കി കഴുത്തറക്കുമെന്ന് ആംഗ്യംകാണിച്ചായിരുന്നു ഇയാളുടെ ഭീഷണി.പാക് ഉദ്യോഗസ്ഥന്‍റെ പ്രകോപനപരമായ ആംഗ്യം സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ചായിരുന്നു ഇന്ത്യക്കാരുടെ പ്രതിഷേധം.


Source link

Related Articles

Back to top button