KERALA

താരശോഭയില്‍ യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയുടെ മ്യൂസിക് പ്രകാശനം


മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറപ്രവര്‍ത്തകരുടേയും നിര്‍മാതാക്കളുടേയും സാന്നിധ്യത്തില്‍ ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ (യുകെഒകെ) എന്ന ചിത്രത്തിന്റെ മ്യൂസിക്ക് പ്രകാശനം നടന്നു. വെള്ളിയാഴ്ച്ച കൊച്ചി കലൂരിലെ ഐ.എം.എ. ഹാളിലായിരുന്നുചടങ്ങ്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളില്‍ ആന്‍, സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം അരുണ്‍ വൈഗയാണ് സംവിധാനം ചെയ്യുന്നത്.ഏറെ ശ്രദ്ധേയമായ ‘ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നിര്‍മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, അജിത് വിനായക, അഭിനേതാക്കളായ മനോജ് കെ. ജയന്‍, ജോണി ആന്റണി, സിജു വില്‍സന്‍, ഷറഫുദ്ദീന്‍ നടനും ചിത്രത്തിലെ ഗാനങ്ങളുടെ രചയിതാവുമായ ശബരീഷ് വര്‍മ്മ, നായകന്‍ രഞ്ജിത്ത് സജീവ, സംഗീത സംവിധായകന്‍ രാജേഷ് മുരുകേശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശസ്ത സംവിധായകന്‍ ബ്ലെസ്സിയും, നടന്‍ ദിലീപും ചേര്‍ന്നായിരുന്നു പ്രകാശനം നിര്‍വഹിച്ചത്.


Source link

Related Articles

Back to top button