ജനപിന്തുണയുള്ള നേതാക്കള്‍ തലപ്പത്തെത്താതിരിക്കാൻ നെഹ്രുകുടുംബം ശ്രദ്ധിച്ചിരുന്നു- എം.ജി.എസ്

അപായമണികള്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഒരിക്കല്‍ താങ്കള്‍ പറഞ്ഞിരുന്നു. ഇന്ദിരാഗാന്ധിയേയും അടിയന്തരാവസ്ഥയേയും അതിജീവിച്ച ഇന്ത്യന്‍ ജനാധിപത്യം ഈ പ്രതിസന്ധി അതിജീവിക്കുമെന്നതില്‍ താങ്കള്‍ എത്രമാത്രം ശുഭാപ്തി വിശ്വാസിയാണ് ?നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. ജനാധിപത്യത്തിലൂടെ സ്വേച്ഛാധിപത്യത്തിലേക്ക് എന്ന തലക്കെട്ടില്‍ എഴുതിയ ആ ലേഖനത്തില്‍ ജനാധിപത്യം ഏകാധിപത്യത്തിന് അരങ്ങൊരുക്കുന്നതെങ്ങിനെയാണെന്ന് വിശദീകരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഹിറ്റ്ലര്‍ ജര്‍മനിയുടെ അധികാരപീഠത്തിലേക്കെത്തുന്നത് തിരഞ്ഞെടുപ്പിലൂടെയാണ്. ജനാധിപത്യത്തിന്റെ സവിശേഷ പരിസരങ്ങളില്‍ തന്നെയാണ് പലപ്പോഴും ഏകാധിപതികള്‍ ഉടലെടുക്കുന്നത്. നിലവില്‍ ഉയരുന്ന അപായസൂചനകള്‍ വ്യക്തമായ മുന്നയിപ്പാണ് നല്‍കുന്നത്. നോട്ട് റദ്ദാക്കല്‍ ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ ഏകാധിപത്യ പ്രവണതയുടെ അടയാളമുണ്ട്. ഇത് ചെറുക്കപ്പെടുന്നില്ലെങ്കില്‍, ഇതിനെതിരെ പ്രതിരോധമുയരുന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോവും.
Source link