INDIA

14-ാം നാളിലും തരിപ്പണമായി ജെൻസോൾ ഓഹരി; വിപണിമൂല്യത്തിൽ ഇടി‍ഞ്ഞത് 55%


വായ്പാ ക്രമക്കേടും ഓഹരിവിലയിൽ തിരിമറിയും കണ്ടെത്തിയതിനെ തുടർന്ന് പ്രൊമോട്ടർമാർ സെബിയുടെ വിലക്കും ഇഡിയുടെ അന്വേഷണവും നേരിടുന്ന ജെൻസോൾ എൻജിനിയറിങ്ങിന്റെ (Gensol Engineering) ഓഹരിവില തുടർച്ചയായ 14-ാം ദിവസവും തകർന്നടിഞ്ഞു. ഇന്നും 5% കൂപ്പുകുത്തിയ ഓഹരി 81.36 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 22 ശതമാനവും ഒരുമാസത്തിനിടെ 55 ശതമാനവുമാണ് ഓഹരിയുടെ നഷ്ടം. ഒരുവർഷത്തെ വീഴ്ച 90 ശതമാനം.1,124 രൂപയായിരുന്ന ഓഹരിവിലയാണ് ഇക്കാലയളവിൽ 81 രൂപയിലേക്ക് നിലംപൊത്തിയത്. വിപണിമൂല്യത്തിൽ ഈ മാസം ഇതുവരെ കൊഴിഞ്ഞുപോയത് 55 ശതമാനം. നിലവിൽ മൂല്യം വെറും 309 കോടി രൂപ. എന്തുകൊണ്ടാണ് നിക്ഷേപകർ ഓരോ ദിവസവും ജെൻസോൾ ഓഹരി വിറ്റൊഴിഞ്ഞ് പിന്മാറുന്നത്? എന്താണ് ആരോപണവും നടപടിയും? വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.


Source link

Related Articles

Back to top button