KERALA
അര്‍ധരാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തി; 18-കാരനെ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു

ലഖ്‌നൗ: അര്‍ധരാത്രി കാമുകിയെ കാണാനെത്തിയ 18-കാരനെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഇട്ടാവ ജില്ലയിലെ ഖേദഹേലു ഗ്രാമത്തിലാണ് സംഭവം. ഔരയ്യ സ്വദേശിയും ഖേദഹേലുവില്‍ താമസക്കാരനുമായ ലവ്കുശ് ആണ് കൊല്ലപ്പെട്ടത്. കേസില്‍ ലവ്കുശിന്റെ കാമുകിയുടെ പിതാവ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഖേദഹേലു ഗ്രാമത്തില്‍ സഹോദരിക്കൊപ്പമായിരുന്നു ലവ്കുശ് താമസിച്ചിരുന്നത്. ഇതിനിടെ അനില്‍കുമാറിന്റെ മകളുമായി അടുപ്പത്തിലായി. തിങ്കളാഴ്ച രാത്രി കാമുകിയെ കാണാനായി യുവാവ് അനില്‍കുമാറിന്റെ വീട്ടിലെത്തി. തുടര്‍ന്ന് വീട്ടിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവിനെ അനില്‍കുമാര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.
Source link