KERALA
അർധരാത്രി ഹോട്ടൽ മുറിയിൽ അജ്ഞാതന്റെ അതിക്രമം, ദുരനുഭവം പങ്കുവെച്ച് മൗനി റോയ്

ഹോട്ടൽ മുറിയിലേക്ക് അജ്ഞാതൻ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അനുഭവം പങ്കുവെച്ച് ബോളിവുഡ് നടി മൗനി റോയ്. ഷൂട്ടിങ് സെറ്റിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ഒരാൾ അതിക്രമിച്ച് കയറാൻ ശ്രമിച്ച സംഭവമാണ് ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ മൗനി പങ്കുവെച്ചത്.ദി ഭൂത് നി എന്ന ഹൊറർ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടേയാണ് മൗനി ഇതേക്കുറിച്ച് മനസ്സുതുറന്നത്. സിനിമാഷൂട്ടുമായി ബന്ധപ്പെട്ട് ഹോട്ടലിൽ താമസിക്കവേ ഒരാൾ തന്റെ മുറിയുടെ വാതിൽ മറ്റൊരു താക്കോൽ വച്ച് തുറക്കാൻ ശ്രമിച്ചുവെന്നും ഭയന്ന് നിലവിളിക്കുകയുണ്ടായെന്നും മൗനി പറഞ്ഞു.
Source link