KERALA

ടോൾപിരിവ് നിർത്തിയ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെ പാലിയേക്കരയിൽ സംഘർഷം; ഗേറ്റുകൾ തുറന്ന് AIYF


തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ സംഘര്‍ഷം. ചൊവ്വാഴ്ച രാത്രി എഐവൈഎഫ് പ്രവര്‍ത്തകര്‍ ടോള്‍പ്ലാസയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ടോള്‍പിരിവ് താത്കാലികമായി നിര്‍ത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് എഐവൈഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്.ടോള്‍പ്ലാസയിലെ ഗേറ്റുകള്‍ പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് തുറന്നുകൊടുത്തു. ഇതോടെ പോലീസ് ഇടപെടുകയും സംഘർഷമുണ്ടാവുകയുമായിരുന്നു. സ്ഥലത്ത് പോലീസ് കാവല്‍ തുടരുകയാണ്.


Source link

Related Articles

Back to top button