KERALA

ജനപ്രിയമായ ആ ‍ഫീച്ചർ വാട്സാപ്പ് വെബ് ആപ്പിലേക്കും വരുന്നു- ബീറ്റ ടെസ്റ്റിങ് ആരംഭിച്ചു


വാട്സാപ്പിന്റെ വെബ് ആപ്പിൽ വോയ്സ് കോൾ, വീഡിയോ കോൾ ഫീച്ചറുകൾ താമസിയാതെ എത്തും. ഈ ഫീച്ചറുകളുടെ പരീക്ഷണം കമ്പനി ആരംഭിച്ചതായി വാട്സാപ്പ് ഫീച്ചർ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. വിൻഡോസിലും മാക് ഓഎസിലും ഈ ഫീച്ചർ പരീക്ഷിക്കുന്നുണ്ട്. ഈ ഫീച്ചർ എത്തുന്നതോടെ ഉപഭോക്താക്കൾക്ക് കമ്പ്യൂട്ടർ ഉപയോഗിച്ച് വാട്സാപ്പ് കോളുകൾ ചെയ്യാനാവും.മാക്കിലും വിൻഡോസിലുമുള്ള വാട്സാപ്പിന്റെ ഡെസ്ക്ടോപ്പ് ആപ്പിൽ കോളിംഗ് ഫീച്ചർ നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു. അതേസമയം, വെബ് ബ്രൗസറുകൾ വഴി ഉപയോഗിക്കാനാവുന്ന വാട്സാപ്പിന്റെ പതിപ്പാണ് വാട്സാപ്പ് വെബ്. ഇതിൽ കോളിംഗ് സേവനം എത്തുന്നതോടെ കമ്പ്യൂട്ടർ വഴി വാട്സാപ്പ് കോൾ ചെയ്യാൻ പ്രത്യേകം വാട്സാപ്പ് ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യകതയും ഇല്ലാതാവും.


Source link

Related Articles

Back to top button