KERALA

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’; ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രം ‘ദി പ്രൊട്ടക്ടർ’ മേയിൽ


ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദി പ്രൊട്ടക്ടറി’ന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്. മേയ് 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മ്മിക്കുന്ന ചിത്രം ജി.എം. മനുവാണ് സംവിധാനം ചെയ്യുന്നത്. ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ബൈബിള്‍ വാചകം ടാഗ് ലൈനാക്കിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ഷൈനിന്റെ ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. സഹസംവിധായകനായി സിനിമയിലെത്തി ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവടുമാറ്റിയ ഷൈന്‍ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളില്‍ സിനിമകളില്‍ എത്തിയിട്ടുണ്ട്. ഇക്കുറിയും നായക വേഷത്തില്‍ ഞെട്ടിക്കാനാണ് താരത്തിന്റെ വരവ് എന്നാണ് പോസ്റ്ററുകളില്‍ നിന്നുള്ള സൂചന.


Source link

Related Articles

Back to top button