KERALA

ഒരു നമ്പറിന് മാത്രം 19 കോടി രൂപ, ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ 230 കോടിയിലധികം നേടി ദുബായ് ആര്‍ടിഎ


ദുബായ്: വാഹന നമ്പര്‍പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക നേടി ദുബായ്റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഗ്രാന്‍ഡ് ഹയാത്ത് ദുബായില്‍ ശനിയാഴ്ച നടന്ന 118-ാം ലേലത്തിലാണ് 9.88 കോടി ദിര്‍ഹമെന്ന സര്‍വകാല റെക്കോഡ് സ്ഥാപിച്ചത്.സിസി 22-83.5 ലക്ഷം ദിര്‍ഹം, ബിബി 20- 75.2 ലക്ഷം ദിര്‍ഹം, ബിബി 19- 66.8 ലക്ഷം ദിര്‍ഹം, എഎ 707- 33.1 ലക്ഷം ദിര്‍ഹം, എഎ 222- 33 ലക്ഷം ദിര്‍ഹം എന്നിങ്ങനെയാണ് പ്രധാനപ്പെട്ട നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തുകകള്‍. എഎ, ബിബി, സിസി, ഐ, ജെ, ഒ, പി, ടി, യു, വി, ഡബ്ല്യൂ, എക്‌സ്, വൈ, ഇസഡ് എന്നീ കോഡുകളിലായി രണ്ട്, മുതല്‍ അഞ്ച് അക്കങ്ങള്‍ വരെയുള്ള 90 നമ്പര്‍ പ്ലേറ്റുകളായിരുന്നു ലേലത്തിലുണ്ടായിരുന്നത്.


Source link

Related Articles

Back to top button