KERALA

സ്ഥലംമാറ്റം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജോലിചെയ്തില്ല, കണ്ണൂർ ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ


കണ്ണൂർ: ജില്ല ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ ഡെപ്യൂട്ടി കളക്ടർ സിറോഷ് പി. ജോണിനെ സസ്പെൻഡ് ചെയ്തത്. സ്ഥലംമാറ്റം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതെന്നാണ് വിവരം. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട വലിയതോതിലുള്ള പരാതി കണ്ണൂരിൽനിന്ന് ഉയർന്നിരുന്നു. അഴിമതി അടക്കമുള്ള ആരോപണങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ കണ്ണൂർ ജില്ലാ കളക്ടറോട് ലാൻഡ് റവന്യൂ കമ്മിഷണർ ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു പരിശോധന.


Source link

Related Articles

Back to top button