KERALA

‘വേടന്റെ വെളുത്തദൈവങ്ങള്‍ക്കെതിരേയുള്ള കലാവിപ്ലവം തുടരട്ടെ’; പിന്തുണയുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്


തിരുവനന്തപുരം: അറസ്റ്റിലായ റാപ്പ് ഗായകന്‍ വേടന് പിന്തുണയുമായി മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.”മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്ക് പോലും ജാതിയുള്ള നാട്!, വേടന്റെ ‘കറുപ്പിന്റെ’ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരേയും എന്റെ നിലപാട്. വേടന്റെ ‘വെളുത്ത ദൈവങ്ങള്‍ക്കെതിരേയുള്ള’ കലാവിപ്ലവം തുടരട്ടെ”, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


Source link

Related Articles

Back to top button