KERALA
അച്ഛന് ആസ്പെർജേഴ്സ് സിൻഡ്രോം ആയിരുന്നു; ബിൽ ഗേറ്റ്സിന്റെ ആരോഗ്യാവസ്ഥയേക്കുറിച്ച് മകൾ

മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സിന് ആസ്പെർജേഴ്സ് സിൻഡ്രോം ഉണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് മകൾ ഫീബി ഗേറ്റ്സ്. കോൾ ഹെർ ഡാഡി എന്ന പോഡ്കാസ്റ്റ് ഷോയിലാണ് അച്ഛന് ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന് കീഴിൽ വരുന്ന ആസ്പെർജേഴ്സ് സിൻഡ്രോം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇരുപത്തിരണ്ടുകാരിയായ ഫീബി പറഞ്ഞത്.തന്റെ ബോയ്ഫ്രണ്ടിനെ അച്ഛനു പരിചയപ്പെടുത്താൻ വീട്ടിലേക്ക് വിളിച്ച സന്ദർഭം ഓർത്തെടുക്കവേയാണ് ഫീബി ഇതേക്കുറിച്ച് പറഞ്ഞത്. ബോയ്ഫ്രണ്ടിന് അച്ഛനെ പരിചയപ്പെടുന്നതോർത്ത് ശങ്കയുണ്ടായിരുന്നു. എന്നാൽ, തനിക്ക് രസകരമായാണ് തോന്നിയത്. കാരണം, അച്ഛൻ സാമൂഹികമായി അടുത്ത് ഇടപഴകാത്ത ആളാണ്.- ഫീബി പറഞ്ഞു.
Source link