KERALA

കൊച്ചിയിൽ വൻ രാസലഹരി വേട്ട; 126 ഗ്രാം ഹെറോയിനുമായി നാല് ഇതരസംസ്ഥാനത്തൊഴിലാളികൾ പിടിയിൽ


കൊച്ചി: പെരുമ്പാവൂരിൽ 126 ഗ്രാം ഹെറോയിനുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. 10 സോപ്പുപെട്ടി ബോക്സുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളിലൊരാണ് പിടിയിലായവരിൽ ഒരാൾ. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനാണ് മയക്കുമരുന്ന് എത്തിച്ചത്.അസം നൗഗാവ് സ്വദേശികളായ ഷുക്കൂർ അലി (31), സബീർ ഹുസൈൻ (32), സദ്ദാം ഹുസൈൻ (37), റമീസ് രാജ് (38) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ ചെമ്പറക്കി ഭാഗത്തുവെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനികളിലൊരാളാണ് പിടിയിലായ ഷുക്കൂർ അലി.


Source link

Related Articles

Back to top button