KERALA

അയോധ്യയിലെ രാംപഥില്‍ മാംസ-മദ്യ വില്‍പ്പന നിരോധിച്ച് കോര്‍പ്പറേഷന്‍


അയോധ്യ: അയോധ്യ-ഫൈസാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ചു. പ്രദേശത്ത് മദ്യവും മാംസവും നിരോധിക്കുന്നതിനുള്ള പ്രമേയം അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വെള്ളിയാഴ്ച അംഗീകരിക്കുകയായിരുന്നു. രാംപഥിലാണ് രാമക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാന്‍, ഗുട്ക, ബീഡി, സിഗരറ്റ്, അടിവസ്ത്രങ്ങള്‍ എന്നിവയുടെ പരസ്യങ്ങള്‍ക്കും നിരോധനം ബാധകമാകും. അയോധ്യയില്‍ മദ്യവും മാംസവും വില്‍ക്കുന്നതിന് നേരത്തേ തന്നെ വിലക്കുണ്ട്. എന്നാല്‍, ഫൈസാബാദ് നഗരത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ രാംപഥിലേക്കും നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കാനാണ് പുതിയ പ്രമേയം ലക്ഷ്യമിടുന്നത്. അയോധ്യ മേയര്‍ ഗിരീഷ് പതി ത്രിപാഠിയാണ് വ്യാഴാഴ്ച തീരുമാനം പ്രഖ്യാപിച്ചത്.


Source link

Related Articles

Back to top button