KERALA

വിഴിഞ്ഞം പദ്ധതി; യുഡിഎഫ് ഭരണകാലത്തെ KM മാണിയുടെ ബജറ്റ് പ്രസംഗവുമായി ജോസ് കെ മാണി


കോട്ടയം: വിഴിഞ്ഞം തുറമുഖം പദ്ധതി സംബന്ധിച്ച് ഭരണ-പ്രതിപക്ഷ പോരിനിടയിൽ കെ.എം. മാണിയുടെ പഴയ ബജറ്റ് പ്രസംഗം ഫെയ്ബുക്കിൽ പങ്കുവെച്ച് ജോസ് കെ മാണി. കേരളത്തിന്റെ ത്വരിത വികസനത്തിനുതകുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന 2011ലെ കെ.എം. മാണിയുടെ പ്രസംഗമാണ് പങ്കുവച്ചിരിക്കുന്നത്. പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി എൽ.ഡി.എഫ്.-യു.ഡി.എഫ്. പോര് പാരമ്യത്തിൽ എത്തി നിൽക്കേയാണ് എൽ.ഡി.എഫിനെ വെട്ടിലാക്കി ജോസ് കെ മാണിയുടെ പോസ്റ്റ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്തെ ബജറ്റ് പ്രസംഗം ജോസ് കെ മാണി പങ്കുവെച്ചതിനെ സൈബർ ഇടങ്ങളിൽ യു.ഡി.എഫ്. ചർച്ചയാക്കിയിട്ടുണ്ട്.


Source link

Related Articles

Back to top button