INDIA

ഡോളറിനെതിരെ കുതിച്ച് ഇന്ത്യൻ രൂപ; ഓഹരിക്ക് മലക്കംമറിച്ചിൽ, തിളങ്ങി അദാനി പോർട്സ്, പ്രവാസിപ്പണമൊഴുക്ക് കുറഞ്ഞേക്കും


ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂല ഘടകങ്ങളുടെ കരുത്തിൽ‌ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ (Indian Rupee) മൂല്യത്തിൽ കുതിച്ചുകയറ്റം. ഇന്നു രൂപ വ്യാപാരം ആരംഭിച്ചതുതന്നെ ഡോളറിനെതിരെ 71 പൈസ മുന്നേറി 83.78ൽ. കഴിഞ്ഞ 7 മാസത്തിനിടയിലെ ഏറ്റവും മികച്ച മൂല്യമാണിത്. ഏറെക്കാലത്തിനുശേഷമാണ് ഡോളറിനെതിരെ രൂപ ഒറ്റദിവസം ഇത്രയും കുതിക്കുന്നതും.ഇന്ത്യൻ ഓഹരി, കടപ്പത്ര വിപണികളിലേക്ക് വിദേശ നിക്ഷേപം കുതിച്ചൊഴുകുന്നതും രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലെ വീഴ്ചയും ആഭ്യന്തര സമ്പദ്‍മേഖല ശക്തിയാർജ്ജിച്ചുവെന്ന് വ്യക്തമാക്കിയുള്ള ജിഎസ്ടി വരുമാനത്തിലെ റെക്കോർഡ്, ഓഹരി വിപണികളുടെ നേട്ടം എന്നിവയുമാണ് രൂപയ്ക്ക് ഊർജമായത്. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 സുപ്രധാന കറൻസികൾക്കെതിരെ യുഎസ് ഡോളർ ഇൻഡക്സ് 98 നിലവാരത്തിൽ നിന്ന് 100ന് മുകളിലേക്ക് ഉയർന്നിട്ടും, ഡോളറിനെതിരായ വിനിമയത്തിൽ ഇന്ത്യൻ റുപ്പി കരുത്തുനേടിയെന്നതും ശ്രദ്ധേയം.ഐഷർ മോട്ടോഴ്സ് (-2.32%), നെസ്‍ലെ (-1.57%), ജെഎസ്ഡബ്ല്യു സ്റ്റീൽ (-1.32%), ബജാജ് ഓട്ടോ (-1.11%), ബജാജ് ഫിൻസെർവ് (-0.68%) എന്നിവ നഷ്ടത്തിൽ മുന്നിലായിരുന്നു. സെൻസെക്സും ഇന്ന് 80,300ൽ നേട്ടത്തോടെ തുടങ്ങി 81,177 വരെ എത്തിയിരുന്നു. കഴിഞ്ഞ സെഷനിലെ ക്ലോസിങ് നിലവാരമായ 80,242നെ അപേക്ഷിച്ച് 1,500 പോയിന്റിലേറെ നേട്ടം. നിലവിൽ വ്യാപാരം ചെയ്യുന്നത് 206 പോയിന്റ് (+0.26%) മാത്രം ഉയർന്ന് 80,461ൽ. വിൽപന സമ്മർദം ഉയർന്നതാണ് നേട്ടം കുറയാൻ കാരണം.പ്രവാസികൾക്ക് തിരിച്ചടിഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരുന്നത് ഇന്ത്യക്ക് ഒരുപോലെ നേട്ടവും കോട്ടവുമാണ്. രൂപ കരുത്താർജ്ജിക്കുന്നത് ഇറക്കുമതിച്ചെലവ് കുറയാനും ആനുപാതികമായി വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ, പണപ്പെരുപ്പം എന്നിവ താഴാനും സഹായിക്കും. വിദേശത്തെ പഠനച്ചെലവ്, വിദേശയാത്രാച്ചെലവ് എന്നിവയും കുറയും.


Source link

Related Articles

Back to top button