KERALA
ഇന്ത്യ ഹാബിറ്റാറ്റ് സെന്റർ ഡയറക്ടറായി പ്രൊഫസർ കെ.ജി. സുരേഷ്

ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐഐഎംസി) മുൻ മേധാവിയുമായ പ്രൊഫസർ കെ.ജി. സുരേഷിനെ പുതിയ ഡയറക്ടറായി നിയമിച്ചതായി ഇന്ത്യ ഹാബിറ്റാറ്റ് സെന്റർ (ഐഎച്ച്സി) അറിയിച്ചു. ഭോപ്പാലിലെ മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻസിൻ്റെ വൈസ് ചാൻസലറായും ഐഐഎംസിയുടെ ഡയറക്ടർ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാംനാഥ് ഗോയങ്ക എക്സലൻസ് ഇൻ ജേണലിസം അവാർഡ് ജൂറിയിലും അംഗമാണ്. മലയാളിയായ സുരേഷ്, ഹരിപ്പാട്ട് കരുമങ്ങാനം ഈശ്വരൻ ഗോവിന്ദൻ നമ്പൂതിരിയുടെ മകനാണ്. ഒരു തലമുറ മുമ്പ് കേരളം വിട്ട് വടക്കേ ഇന്ത്യയിലേക്ക് കൂടിയേറി.
Source link