KERALA

ചട്ടി ഒന്നുമതി, ചപ്പാത്തിയും കറിയും ഒരേസമയം, എന്തൊരു ബുദ്ധി; വൈറലായി വീഡിയോ


ഫുഡ് വ്‌ളോഗര്‍മാരുടേയും പാചക വിദഗ്ധരുടേയും വിവിധതരം പാചകവീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ നാം കാണാറുണ്ട്. എന്നാല്‍ ഒരു ചട്ടിയില്‍ ഒരേ സമയം രണ്ട് വ്യത്യസ്ത വിഭവങ്ങള്‍ പാചകം ചെയ്യുന്ന കാഴ്ച അപൂര്‍വമായിരിക്കും. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.ഒരു ചീനച്ചട്ടിയില്‍ ഒരേ സമയം ചപ്പാത്തിയും കറിയും പാചകം ചെയ്യുന്നയാളുടെ വീഡിയോ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉമേഷ് എന്നയാളുടെ ഇന്‍സ്റ്റഗ്രാം പേജില്‍നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


Source link

Related Articles

Back to top button