KERALA
‘വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണ്’; വിമർശനവുമായി കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനച്ചടങ്ങിനെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇതിന്റെ ക്രെഡിറ്റ് കിട്ടാൻ പോകുന്നില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. വിഴിഞ്ഞത്തിൽ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നുവെന്നും പദ്ധതിക്ക് തുടക്കമിട്ടത് കെ.കരുണാകരൻ എന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങിൽ പ്രസംഗിക്കാൻ മൂന്നുപേർക്കാണ് അവസരം. പ്രധാനമന്ത്രിക്ക് താൻ ഇല്ലെങ്കിൽ ഇന്ത്യ ഭൂഖണ്ഡം അപ്രത്യക്ഷമായേനെ എന്ന് പ്രസംഗിക്കാം. പിണറായിക്ക് താൻ ഇല്ലെങ്കിൽ പരശുരാമൻ വീണ്ടും മഴുവെറിയേണ്ടി വന്നേനെ എന്ന് പ്രസംഗിക്കാം. രണ്ടുപേർക്കും ഇതിൻറെ ക്രെഡിറ്റ് കിട്ടാൻ പോകുന്നില്ലെന്ന് കെ മുരളീധരൻ വിമർശിച്ചു.
Source link