INDIA

അദാനി, ഓട്ടോ ഓഹരികളുടെ പിൻബലത്തിൽ കുതിച്ച് ഇന്ത്യൻ വിപണി, രൂപയും മുന്നേറി


അമേരിക്കൻ വിപണി വെള്ളിയാഴ്ച നേടിയ മുന്നേറ്റത്തിന്റെ തുടർച്ചയായി മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയും നേട്ടത്തോടെ തുടങ്ങി. ഡോളർ വീഴ്ച രൂപയ്ക്ക് അനുകൂലമായതും യൂറോപ്യൻ വിപണികളുടെ നേട്ടത്തോടെയുള്ള തുടക്കവും പിന്തുണച്ചതോടെ ഇന്ത്യൻ വിപണിക്ക് നേട്ടം നിലനിർത്താനായി. അദാനി ഓഹരികളുടെയും ഓട്ടോ ഓഹരികളുടെയും മുന്നേറ്റം ഇന്ത്യൻ വിപണിയെ പിന്തുണച്ചു.നിഫ്റ്റി 24526 പോയിന്റ് വരെ മുന്നേറിയ ശേഷം 114 പോയിന്റ് നേട്ടത്തിൽ 24,461 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. സെൻസെക്സ് 81,000 പോയിന്റിന് മുകളിൽ നിന്നും താഴേക്കിറങ്ങി 294 പോയിന്റ് നേട്ടത്തിൽ 80,796 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഒഴികെ മറ്റെല്ലാ സെക്ടറുകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കൻ കൈക്കൂലി കേസിൽ അദാനിക്കും കൂട്ടാളികൾക്കുമെതിരായ ചാർജുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു അദാനി ട്രംപ് ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തിയ വാർത്ത അദാനി ഓഹരികൾക്ക് മികച്ച മുന്നേറ്റമാണ് നൽകിയത്. അദാനി ഗ്യാസ്, അദാനി പവർ എന്നിവ 10% വരെ മുന്നേറ്റം നടത്തിയപ്പോൾ അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ, അദാനി പോർട്ട് എന്നീ ഓഹരികൾ 7% വരെയും മുന്നേറ്റം നേടി.  ഭീതിയുടെ മതിലുകളും കയറി വിപണി പഹൽഗാമിലെ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകുമെന്ന ഭയത്തിനിടയിലും വിദേശഫണ്ടുകളുടെ പിന്തുണയിൽ ഇന്ത്യൻ വിപണി മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. യുദ്ധം തുടങ്ങിയാലും വിപണി മുന്നേറ്റം നേടിയതാണ് മുൻചരിത്രങ്ങൾ. 1999 ജൂലൈ 26ന് അവസാനിച്ച കാർഗിൽ യുദ്ധകാലയളവിൽ ഇന്ത്യൻ വിപണി അതിമുന്നേറ്റമാണ് നേടിയിരുന്നത്.


Source link

Related Articles

Back to top button