KERALA

മൂന്ന് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ; എഴുവയസ്സുകാരി മരിച്ചു, ഒരുമാസത്തിനിടെ 3 മരണം


തിരുവനന്തപുരം: പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴുവയസ്സുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിവരികയായിരുന്നു. മൂന്നു ഡോസ് വാക്സിൻ എടുത്തിട്ടും പേവിഷബാധയുണ്ടായതിൽ ആരോഗ്യവകുപ്പിനെതിരേ വിമർശനം ശക്തമാകുന്നതിനിടയിലാണ് കുട്ടിയുടെ മരണം.കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നായയുടെ കടിയേറ്റത്. മുറ്റത്തെ താറാവിനെ ലക്ഷ്യമിട്ട് വന്നതായിരുന്നു തെരുവുനായ. താറാവിനെ രക്ഷിക്കാന്‍ കുട്ടി അടുത്തേക്ക് ഓടിയെത്തിയതോടെ കൈമുട്ടിന് കടിയേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ വീടിനു സമീപത്തെ വിളക്കുടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.


Source link

Related Articles

Back to top button