കുടലിലെ അർബുദ സാധ്യത കുറയ്ക്കാം; ഈ ‘സൂപ്പർ’ നട്സ് കഴിക്കുന്നത് പതിവാക്കൂ, പഠനം

ലോകമാകെ അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിലാണ്. അതിൽ തന്നെ ഗുരുതരമായ രോഗങ്ങളിൽ ഒന്നാണ് വൻകുടലിനേയും മലാശയത്തേയും ബാധിക്കുന്ന കോളോറെക്ടർ കാൻസർ. ഇപ്പോഴിതാ, കോളോറെക്ടർ കാൻസർ വരാനുള്ള സാധ്യത തടയാനുതകുന്ന നട്സുകളെക്കുറിച്ച് പുതിയ പഠനം പുറത്തുവന്നിരിക്കുകയാണ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. വാൽനട്ട് വാൽനട്ടിൽ അടങ്ങിയിട്ടുള്ള എല്ലഗിറ്റാനിൻ(ellagitannins), പോളിഫെനോൾ(polyphenol) എന്നീ ഘടകങ്ങൾ കുടലിലെ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് യുകോൺ സ്കൂൾ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. 40-നും 65-നും ഇടയിൽ പ്രായമുള്ള 39 രോഗികളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
Source link