KERALA
തകർന്ന ഹെൽമെറ്റ്, പൊട്ടിയ കണ്ണട, ബെെക്ക്; കൊലയാളികൾ ബാക്കിവെച്ചതെല്ലാം ചേർത്തുവെച്ച് ടിപി സ്മാരകം

‘നൂറുവെട്ടിനാല്‍ തീര്‍ക്കുവാനാവില്ല നേരുകാക്കാന്‍ പിറന്ന പോരാളിയെ, വീണതല്ലവന്‍ വീണ്ടുമുയിര്‍ക്കുവാന്‍ വിത്തുപോലെ മറഞ്ഞിരുപ്പുണ്ടവന്‍’. വള്ളിക്കാട്ടെ ടി.പിയുടെ രക്തം പുരണ്ട മണ്ണില്‍ ഉയര്‍ന്ന സ്മാരകത്തില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട് ടിപിയെ സ്നേഹിക്കുന്നവര്‍. KL 18- A-6395 ബൈക്ക്, ഒരു ബാഗ്, പാതി തകര്‍ന്ന ഹെല്‍മെറ്റ്, പൊട്ടിയ കണ്ണട. 51 വെട്ടിനു ടിപിയെ ഇല്ലാതാക്കിയവര്‍ അവിടെ ഉപേക്ഷിച്ചു പോയതെല്ലാം ചേര്‍ത്തു വെച്ചിട്ടുണ്ട് ടിപിയുടെ സ്മാരകത്തില്‍.
Source link