അര്‍ബുദ ബാധിത, ചികിത്സ പരാജയം; സന്താര ‘അനുഷ്ഠിച്ച്’ മൂന്നുവയസ്സുകാരിയുടെ മരണം

ഭോപാല്‍: മസ്തിഷ്‌കാര്‍ബുദ ബാധിതയായ മൂന്നുവയസ്സുകാരിയെ സന്താരയ്ക്ക് വിധേയയാക്കി മാതാപിതാക്കള്‍. ജൈനമതപ്രകാരമുള്ള സന്താര എന്ന അനുഷ്ഠാനത്തിന് കുട്ടിയെ വിധേയയാക്കാന്‍ ഒരു മതാചാര്യന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഇതിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. ഏകമകള്‍ വിയന ജൈന്‍ മാര്‍ച്ച് 21ന് അന്തരിച്ചതായി മാതാപിതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് വിയനയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയും തുടര്‍ചികിത്സയും പരാജയപ്പെട്ടതോടെയാണ് കുടുംബം ആത്മീയോപദേശത്തിനായെത്തിയത്. ഐടി ഉദ്യോഗസ്ഥരായ പീയുഷും വര്‍ഷ ജൈനുമാണ് വിനയയുടെ മാതാപിതാക്കള്‍. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കുഞ്ഞിന് പ്രയാസം നേരിട്ടതോടെ മാര്‍ച്ച് 21ന് ജൈന സന്ന്യാസിയായ മുനി മഹാരാജിനെ ഇവര്‍ സന്ദര്‍ശിച്ചു. കുട്ടിയുടെ മരണം ആസന്നമായെന്നും കുട്ടിയ്ക്ക് സന്താരയ്ക്കുള്ള അവസരം നല്‍കാമെന്നും സന്ന്യാസി പറയുകയും മാതാപിതാക്കളുടെ സമ്മതത്തോടെ വിയനയ്ക്ക് സന്താര അനുവദിക്കുകയും ചെയ്തു. അല്‍പസമയത്തിനുള്ളില്‍ കുട്ടി മരിക്കുകയും ചെയ്തു.
Source link