KERALA

മുന്നിലുള്ളത് മരണം മാത്രം, ഉത്തരവാദി ​IC ബാലകൃഷ്ണൻ; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ NM വിജയന്റെ കുടുംബം


കൽപ്പറ്റ: കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ എൻ.എം. വിജയന്റെ കുടുംബം. കോൺ​ഗ്രസ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നും പ്രിയങ്ക ​ഗാന്ധിയെ കാണാൻ അവസരം നൽകിയില്ലെന്നും ആരോപണം. കാണാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് കാത്തിരുന്നിട്ടും പ്രിയങ്കയെ കാണാൻ സാധിച്ചില്ലെന്നും അത്രയും ലാഘവത്തോടെയാണ് പാർട്ടി ഈ വിഷയം കാണുന്നതെന്നും കുടുംബം വിമർശിച്ചു.പ്രിയങ്ക ​ഗാന്ധിയുടെ ഭാ​ഗത്ത് നിന്നും ഇത്തരത്തിൽ പ്രതികൂല നിലപാടുണ്ടായിരിക്കുന്നത് ബുദ്ധിമുട്ടിക്കുന്നുണ്ട്. പോരാടിക്കൊണ്ടിരിക്കുകയാണ്. പോരാടുന്നതിന് പരിധിയുണ്ട്. സാധാരണക്കാരാണ്. അച്ഛൻ മരിച്ചതുപോലെ മരണം മാത്രമാണ് മുന്നിലുള്ളത്. ഈ പോരാട്ടത്തിനിടയിൽ ആത്മഹത്യയിലേക്ക് നീങ്ങേണ്ടിവന്നാൽ ആ മരണത്തിനുത്തരവാദി ഐസി ബാലകൃഷ്ണൻ എംഎൽഎ ആയിരിക്കുമെന്നും കുടുംബം പറഞ്ഞു.


Source link

Related Articles

Back to top button