KERALA
ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ രാജ്യം വിടാനുള്ള പദ്ധതി അവതരിപ്പിച്ച് പാക് എംപി

ന്യൂഡല്‍ഹി: ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ രാജ്യം വിടുമെന്ന് വെളിപ്പെടുത്തി പാകിസ്താന് എംപി. മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ പാകിസ്താന് തെഹ്രിക് ഇ ഇന്‍സാഫിന്റെ നേതാവായ ഷേര്‍ അഫ്സല് ഖാന് മര്‍വാത് ആണ് രാജ്യം വിടുമെന്ന് അറിയിച്ചത്. ഇമ്രാന് ഖാന്റെ അഭിഭാഷകന് കൂടിയാണ് അദ്ദേഹം. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് എംപി രാജ്യം വിടുമെന്ന് പ്രഖ്യാപിച്ചത്.ഇന്ത്യയുമായി യുദ്ധം പൊട്ടിപുറപ്പെട്ടാല്‍ തോക്കെടുത്ത് മുന്‍നിരയിലേക്ക് പോകുമോ എന്ന് മാധ്യമ പ്രവര്ത്തകന് ചോദിച്ചപ്പോള്‍ എംപിയുടെ മറുപടി ഇങ്ങനെയായിരുന്നു.’യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഞാന്‍ ഇംഗ്ലണ്ടിലേക്ക് പോകും’.
Source link