ഒരോവറിൽ അഞ്ച് സിക്സ്,പരാഗിന്റെ പോരാട്ടം വിഫലം; ഒരു റണ്‍ ജയവുമായി കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ രാജസ്ഥാനെ ഒരു റണ്ണിന് കീഴടക്കി കൊല്‍ക്കത്ത. കൊല്‍ക്കത്ത ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 95 റണ്‍സുമായി രാജസ്ഥാന്‍ നായകന്‍ പൊരുതിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. വിജയത്തോടെ കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.കൊല്‍ക്കത്ത ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ വൈഭവ് സൂര്യവംശിയെ നഷ്ടമായി. രണ്ട് പന്ത് നേരിട്ട വൈഭവിന് നാല് റണ്‍സ് മാത്രമാണ് നേടാനായത്. മൂന്നാമനായിറങ്ങിയ അരങ്ങേറ്റക്കാരന്‍ കുനാല്‍ സിങ് റാത്തോര്‍ ഡക്കായി മടങ്ങിയതോടെ രാജസ്ഥാന്‍ 8-2 എന്ന നിലയിലായി. പിന്നീട് യശസ്വി ജയ്‌സ്വാളും നായകന്‍ റയാന്‍ പരാഗും സ്‌കോറുയര്‍ത്തി. ഇരുവരും ചേര്‍ന്ന് ടീമിനെ അമ്പത് കടത്തി. എന്നാല്‍ ജയ്‌സ്വാളും(34) പിന്നീടിറങ്ങിയ ധ്രുവ് ജുറെലും(0) വാനിന്ദു ഹസരങ്കയും(0) പുറത്തായതോടെ രാജസ്ഥാന്‍ 71-5 എന്ന നിലയിലേക്ക് വീണു.
Source link