KERALA

ആ വേഷം ചെയ്തതിന് തൈമുറിനോട് മാപ്പുപറഞ്ഞു, ആദിപുരുഷ് കണ്ട് അവൻ എന്നെ പ്രത്യേക രീതിയിൽ നോക്കി-സെയ്ഫ്


രാമായണകഥയെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസ് നായകവേഷത്തിലെത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. വലിയ ബജറ്റിലൊരുക്കിയ ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആയിരുന്നു വില്ലനായെത്തിയത്. ആ ചിത്രം ചെയ്യാനിടയായതിൽ താൻ മകനായ തൈമുറിനോട് മാപ്പുചോദിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സെയ്ഫ് അലിഖാൻ.ജുവൽ തീഫ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി സഹതാരമായ ജയ്ദീപ് അഹ്​ലാവത്തുമായി സംസാരിക്കുന്നതിനിടെ ആദിപുരുഷ് എന്ന ചിത്രം തൈമുറിനെ കാണിച്ചതിനെക്കുറിച്ച് സെയ്ഫ് പറഞ്ഞിരുന്നു. സിനിമ കാണുന്നതിനിടയിൽ തൈമുർ തന്നെ ഒരു പ്രത്യേക രീതിയിൽ നോക്കിയെന്ന് അദ്ദേഹം പരാമർശിക്കുകയും ചെയ്തിരുന്നു. തൈമുറിന്റെ നോട്ടം സിനിമ ഇഷ്ടപ്പെടാതിരുന്നതുകൊണ്ടാണെന്ന് ഈ സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നപ്പോൾ വിലയിരുത്തലുകളുണ്ടായി.


Source link

Related Articles

Back to top button