പുകയിലയുടേയും കഞ്ചാവിന്റേയും ഉപയോഗം; അഞ്ച് വർഷംകൊണ്ട് ഹൃദ്രോഗ മരണങ്ങൾ 50% വർധിക്കുമെന്ന് പഠനം

പുകയിലയുടേയും കഞ്ചാവിന്റേയും ഉപയോഗം വർധിച്ചതിനാൽ അടുത്ത അഞ്ച് വർഷത്തിൽ ഹൃദ്രോഗം മൂലമുള്ള മരണങ്ങൾ 50 ശതമാനം വരെ വർധിച്ചേക്കാമെന്ന് പഠനം. യു.എസ്സിൽ നടന്ന സൊസൈറ്റി ഫോർ കാർഡിയോവാസ്കുലർ ആൻജിയോഗ്രാഫി ആൻഡ് ഇന്റർവെൻഷൻസ് (SCAI) അവതരിപ്പിച്ച പഠനങ്ങളിലാണ് ഈ മുന്നറിയിപ്പുള്ളത്. വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 2030-ഓടെ പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന ഹൃദ്രോഗ മരണങ്ങളിൽ 43.7 ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് പഠനത്തിൽ പറയുന്നത്. സ്ത്രീകളുടെ കാര്യത്തിൽ മരണനിരക്ക് കുറവാണെങ്കിലും പുരുഷന്മാരുടെ കാര്യത്തിൽ ആശങ്കാജനകമായ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 1999 മുതൽ 2020 വരെയുള്ള കാലയളവിൽ 25 വയസ്സും അതിൽ കൂടുതലുള്ളവരേയും ഉൾപ്പെടുത്തിയായിരുന്നു പഠനം.
Source link